പൊതുജനങ്ങൾക്ക് ഇനി ദാഹം അകറ്റാം
പൊതുജനങ്ങൾക്ക് ഇനി ദാഹം അകറ്റാം

കട്ടപ്പന നഗരസഭയിൽ എത്തുന്നവർക്ക് ഇനി യഥേഷ്ടം കുടിവെള്ളം ലഭിക്കും. ഇതിനായി 47000 ത്തോളം രൂപ മുടക്കിയാണ് ചൂടുവെള്ളവും തണുത്ത വെള്ളവും സാദാ വെള്ളവും ലഭ്യമാകുന്ന മൂന്നു ടാപ്പുകളോടുകൂടിയ വാട്ടർ ഡിസ്പെൻസർ നഗരസഭയിൽ സ്ഥാപിച്ചത്.
നഗരസഭയിൽ വിവിധ സേവനങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കും നഗരസഭാംഗങ്ങൾക്കും ജീവനക്കാർക്കും നഗരസഭാ കാര്യാലയത്തിൽ കുടിവെള്ള സൗകര്യമില്ലാതിരുന്നത് ഏറെ ബുദ്ധിമുട്ടുളവാക്കിയിരുന്നു. മുൻപ് വാട്ടർ പ്യൂരിഫയർ ഉണ്ടായിരുന്നുവെങ്കിലും കേടായതിനെ തുടർന്ന് ഉപയോഗരഹിതമായി.
ഇതിന് പരിഹാരമായിട്ടാണ് നഗരസഭ 47000 ത്തോളം രൂപ മുടക്കി വാട്ടർ നഗരസഭയ്ക്കുള്ളിൽ വാട്ടർ സിസ്റ്റം സ്ഥാപിച്ചത്. ചൂട് വെള്ളം , ഇളം ചൂട് വെള്ളം , തണുത്ത വെള്ളം എന്നിങ്ങനെ മൂന്ന് തരത്തിൽ ശുദ്ധീകരിച്ച വെള്ളം ആവശ്യാനുസരണം ഇതിൽ നിന്നു ലഭിക്കും.
നഗരസഭയിലെത്തുന്നവർക്ക് ഏറെ അത്യന്താപേക്ഷിതമായിരുന്ന കുടിവെള്ളമെന്ന ആവശ്യമാണ് പുതിയ വാട്ടർ ഡിസ്പെൻസർ സ്ഥാപിച്ചതിലൂടെ സാധ്യമായത്
What's Your Reaction?






