ആനച്ചാലിലെ ഫര്‍ണിച്ചര്‍ കടയില്‍ തീ പിടിത്തം
ആനച്ചാലിലെ ഫര്‍ണിച്ചര്‍ കടയില്‍ തീ പിടിത്തം
ഇടുക്കി: അടിമാലി ആനച്ചാലില്‍ ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനത്തില്‍ തീ പിടിത്തം. കാടായം വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള മോഡേണ്‍ ഫര്‍ണിച്ചറില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. അഞ്ച് നില കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവന്നിരുന്നത്. തീ ആളിപടര്‍ന്നതോടെയാണ് വിവരം പ്രദേശവാസികള്‍ അറിഞ്ഞത്. ഉടന്‍ അടിമാലി അഗ്‌നിശമനാസേനയെ വിവരമറിയിച്ചു. മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ 5 മണിയോടെയാണ് തീ അണക്കാനായത്. വലിയ തുകയുടെ ഫര്‍ണിച്ചറുകളും കെട്ടിടവും തീയില്‍ കത്തിനശിച്ചു. തീ ആളിപ്പടര്‍ന്നെങ്കിലും സമീപത്തെ മറ്റ് വ്യാപാരശാലകളിലേക്ക് തീ പടരുന്നത് നിയന്ത്രിക്കാനായത് ആശ്വാസമായി. കാരണം വൃക്തമല്ല.
What's Your Reaction?

