സ്വാതന്ത്രദിനാഘോഷം: അടിമാലിയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സ്വാതന്ത്രദിനാഘോഷം: അടിമാലിയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Aug 12, 2025 - 13:35
 0
സ്വാതന്ത്രദിനാഘോഷം: അടിമാലിയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
This is the title of the web page

ഇടുക്കി: അടിമാലി ടൂറിസം ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഡെവലപ്പ്്‌മെന്റ് സൊസൈറ്റിയും അടിമാലി പഞ്ചായത്തും മറ്റിതര സംഘടനകളും ചേര്‍ന്ന് 78-ാമത് സ്വാതന്ത്രദിനാഘോഷം നടത്തും. ഇതുമായി  ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് സംഘാടകസമിതി ഭാരവാഹികള്‍  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, പ്രശ്ചന്നവേഷങ്ങള്‍ എന്നിവയെല്ലാം സ്വാതന്ത്രദിന റാലിയില്‍ അണിനിരക്കും. തുടര്‍ന്നുനടക്കുന്ന സമ്മേളനത്തില്‍ അഡ്വ. എ രാജ എംഎല്‍എ അധ്യക്ഷനാകും. സാഹിത്യകാരനും പ്രഭാഷകനുമായ പി സുരേന്ദ്രന്‍ സ്വാതന്ത്രദിന സന്ദേശം നല്‍കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണം നടത്തും. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ സമ്മാനദാനം നിര്‍വഹിക്കും. ഗവ. ഹൈസ്‌കൂള്‍ പരിസരത്തു നിന്നാരംഭിക്കുന്ന റാലി അടിമാലി എസ്എച്ച്ഒ ലൈജുമോന്‍ സി വി ഫ്ളാഗ് ഓഫ് ചെയ്യും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റിതര സംഘടനാ പ്രവര്‍ത്തകര്‍, ഓട്ടോ ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ല സംഘാടകസമിതി ഭാരവാഹികളായ പി വി സ്‌കറിയ, സി ഡി ഷാജി, ഹാപ്പി കെ വര്‍ഗീസ്, കെ പി അസീസ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow