ചുമട്ടുതൊഴിലാളി യൂണിയന്‍(ഐഎന്‍ടിയുസി) കട്ടപ്പന മേഖലാ കമ്മിറ്റി വാര്‍ഷികം ആഘോഷിച്ചു: മണ്‍മറഞ്ഞ നേതാക്കള്‍ക്ക് ഹൃദയാഞ്ജലി
ചുമട്ടുതൊഴിലാളി യൂണിയന്‍(ഐഎന്‍ടിയുസി) കട്ടപ്പന മേഖലാ കമ്മിറ്റി വാര്‍ഷികം ആഘോഷിച്ചു: മണ്‍മറഞ്ഞ നേതാക്കള്‍ക്ക് ഹൃദയാഞ്ജലി
ഇടുക്കി: മണ്‍മറഞ്ഞ നേതാക്കളെ അനുസ്മരിച്ച് ചുമട്ടുതൊഴിലാളി യൂണിയന്‍(ഐഎന്‍ടിയുസി) കട്ടപ്പന മേഖലാ കമ്മിറ്റിയുടെ 40-ാമത് വാര്‍ഷികം നടത്തി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. പരിഷ്‌കൃത സമൂഹത്തിലും തൊഴിലാളികളുടെ പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി സമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ രാജ്യത്ത് നടന്നുവരുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ വലിയ ചെറുത്തുനില്‍പ്പ് അനിവാര്യമാണ്. സംഘടിത തൊഴിലാളിവര്‍ഗം ഐഎന്‍ടിയുസിയുടെ കീഴില്‍ അണിനിരക്കണമെന്നും എംഎല്‍എ പറഞ്ഞു.
യൂണിയന്‍ മേഖലാ പ്രസിഡന്റ് തോമസ് രാജന്‍ അധ്യക്ഷനായി. അന്തരിച്ച നേതാക്കളുടെ അനുസ്മരിച്ചുള്ള 'ഹൃദയാഞ്ജലി' എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനംചെയ്തു. നേതാക്കളുടെ ഛായാചിത്രത്തിനുമുമ്പില്‍ അവരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ചിരാതില്‍ ദീപം തെളിച്ചു.ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മനോജ് മുരളി, അഡ്വ. കെ ജെ ബെന്നി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, നേതാക്കളായ ജോസ് മുത്തനാട്, സിജു ചക്കുംമൂട്ടില്‍, രാജു ബേബി, മനോജ് അഗസ്റ്റിന്‍, പ്രശാന്ത് രാജു, പി എസ് രാജപ്പന്‍, സന്തോഷ് അമ്പിളിവിലാസം, ലീലാമ്മ ബേബി, സി എം മത്തായി, കെ എസ് രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. കെ മാത്യു, ജി മോഹനന്‍ നായര്‍, ഷാജി കുമ്പിക്കര, കെ ജെ പൗലോസ്, അബ്ദുള്‍ കെ നാസര്‍, അനീഷ് മണ്ണൂര്‍, റോയി എവറസ്റ്റ്, അഭിലാഷ് ഇരട്ടയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?