കാലവര്‍ഷം ദുര്‍ബലം: മണ്‍സൂണിലും സജീവമാകാതെ ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍ 

കാലവര്‍ഷം ദുര്‍ബലം: മണ്‍സൂണിലും സജീവമാകാതെ ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍ 

Jul 16, 2026 - 12:20
 0
കാലവര്‍ഷം ദുര്‍ബലം: മണ്‍സൂണിലും സജീവമാകാതെ ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍ 
This is the title of the web page

ഇടുക്കി: മണ്‍സൂണ്‍ അവസാനിക്കാറായിട്ടും സജീവമാകാതെ ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍. മഴ കുറഞ്ഞതിനാല്‍ മണ്‍സൂണ്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ ഇത്തവണ ജില്ലയിലേക്ക് സഞ്ചാരികളും എത്തിയില്ല. മണ്‍സൂണിന്റെ ആരംഭത്തില്‍ തന്നെ ജലസമൃദ്ധമാകാറുള്ള തൂവല്‍ വെള്ളച്ചാട്ടം ഇത്തവണ നേര്‍ത്ത ജലപാതം മാത്രമാണ്. ടൂറിസത്തിന്റെ ഓഫ് സീസണ്‍ ആണെങ്കിലും മഴ കാഴ്ചകള്‍ തേടി നിരവധി സഞ്ചാരികള്‍ മുന്‍ വര്‍ഷങ്ങളില്‍ ജില്ലയിലേക്ക് എത്താറുണ്ടായിരുന്നു. പ്രധാനമായും അറബ് രാജ്യങ്ങളില്‍ നിന്നും നോര്‍ത്ത് ഇന്ത്യയില്‍ നിന്നുമാണ് സഞ്ചാരികള്‍ എത്തിയിരുന്നത്. ഇത്തവണ പേരിനുപോലും സഞ്ചാരികള്‍ എത്തുന്നില്ലെന്ന് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.  മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രധാന ജലാശയങ്ങളിലും കാര്യമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow