വാത്തിക്കുടി ഒടക്കുസിറ്റി അങ്കണവാടിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
വാത്തിക്കുടി ഒടക്കുസിറ്റി അങ്കണവാടിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ ഒടക്കുസിറ്റി അങ്കണവാടിയുടെ നവീകരിച്ച കെട്ടിടം പ്രസിഡന്റ് വിനോദ് ജോസഫ് ഉദ്ഘാടനംചെയ്തു. 2018ലെ പ്രളയത്തില്‍ അങ്കണവാടി പൂര്‍ണമായും തകര്‍ന്നിരുന്നു. തുടര്‍ന്നുവന്ന ഭരണസമിതികള്‍ അങ്കണവാടിയുടെ പുനര്‍നിര്‍മാണത്തിന് ഇടപെടല്‍ നടത്തിയിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായിരുന്നില്ല. വൈസ് പ്രസിഡന്റ് മിലാനി സാബു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി സജി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം മാളവിക ബാബു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോളി തോമസ്, പഞ്ചായത്തഗം വില്‍സണ്‍ പുതിയകുന്നില്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കുമാരി വി വി, എ ഇ മാക്‌സ്‌വെല്‍, സെക്രട്ടറി അജയ് എ ജെ, അങ്കണവാടി വര്‍ക്കര്‍മാരായ ഗീത കെ എസ്, റൂബിനെ തോമസ്, പൊതുപ്രവര്‍ത്തകന്‍ അനീഷ് ചേനക്കര എന്നിവര്‍ സംസാരിച്ചു.
What's Your Reaction?