മരിയാപുരത്ത് വീട്ടില്‍ തീപിടിത്തം: ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു
മരിയാപുരത്ത് വീട്ടില്‍ തീപിടിത്തം: ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു
ഇടുക്കി: മരിയാപുരത്ത് വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം. അപകടത്തില്‍ വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. മരിയാപുരം ചട്ടിക്കുഴി കുമ്മിണിയില്‍ ജയ്‌സന്റെ വീടിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ആ സമയം ജയ്സണ്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഇദ്ദേഹം പുറത്തേയ്ക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കി ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
What's Your Reaction?