വാത്തിക്കുടി പഞ്ചായത്തില്‍ സിഡിഎസ് ചക്ക ഫെസ്റ്റ് നടത്തി
വാത്തിക്കുടി പഞ്ചായത്തില്‍ സിഡിഎസ് ചക്ക ഫെസ്റ്റ് നടത്തി
ഇടുക്കി: വാത്തിക്കുടി സിഡിഎസിന്റെ നേതൃത്വത്തില്‍ ചക്ക ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ട് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ഉദ്ഘാടനംചെയ്തു. ഇടുക്കി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ആറ് പഞ്ചായത്തുകളിലെ കോ-ഓര്‍ഡിനേറ്റര്‍മാരുടെയും അഗ്രി റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും നേതൃത്വത്തിലാണ് ഫെസ്റ്റ് നടത്തിയത്. പുറത്തുനിന്നെത്തുന്ന വിഷമയമുള്ള ഭക്ഷ്യവസ്തുക്കള്‍ ഉപേക്ഷിക്കാനും നാടന്‍ ഭക്ഷ്യവസ്തുക്കളില്‍ ഏറ്റവും പ്രാധാന്യമേറിയ ചക്കയും ചക്കയില്‍നിന്നുള്ള വിഭവങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാനുള്ള പ്രചോദനം നല്‍കുക എന്നതാണ് ഫെസ്റ്റിന്റെ ലക്ഷ്യം. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിമിയ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മിലാനി സാബു, പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ ഗീതു പി വി, ജിജൊ ജോസ്, അഗ്രി സിആര്‍പിമാരായ മോളീകൃഷ്ണന്‍, മഞ്ജു, ബിസി റോയി, ആര്‍ച്ച, റീജ പോള്‍, ഷീജ സജി, രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചക്കയില്‍നിന്നുള്ള 28ലേറെ വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു.
What's Your Reaction?