വണ്ടിപ്പെരിയാറില്‍ ചത്തനിലയില്‍ കണ്ടെത്തിയ കടുവയുടെ ജഡം മറവുചെയ്തു

വണ്ടിപ്പെരിയാറില്‍ ചത്തനിലയില്‍ കണ്ടെത്തിയ കടുവയുടെ ജഡം മറവുചെയ്തു

May 23, 2025 - 16:32
 0
വണ്ടിപ്പെരിയാറില്‍ ചത്തനിലയില്‍ കണ്ടെത്തിയ കടുവയുടെ ജഡം മറവുചെയ്തു
This is the title of the web page

ഇടുക്കി: വെള്ളിയാഴ്ച വണ്ടിപ്പെരിയാറില്‍ ചത്തനിലയില്‍ കണ്ടെത്തിയ കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രാജമുടിയില്‍ ആനവിലാസം സ്വദേശിയായ തമ്പിയുടെ സ്വകാര്യ ഏലത്തോട്ടത്തിലാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പില്‍ വിവരം അറിയിച്ചു. എരുമേലി റെയിഞ്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി തേക്കടിയിലേക്ക് മാറ്റി. കോട്ടയം  ഡിഎഫ്ഓഎന്‍ രാജേഷ് ഫോറസ്റ്റ് വെറ്റിനറി ഡോക്ടര്‍ അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.  അവിടെ നിന്നും റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ മരണകാരണം അറിയാന്‍ സാധിക്കുവുള്ളുവെന്ന് ഡിഎഫ്ഒ പറഞ്ഞു. വണ്ടിപ്പെരിയാര്‍ രാജമുടി, ഗ്രാമ്പി ഭാഗത്ത് വേറെയും കടുവ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow