വണ്ടന്‍മേട് കടശിക്കടവില്‍ കാര്‍ കത്തിനശിച്ചു
വണ്ടന്‍മേട് കടശിക്കടവില്‍ കാര്‍ കത്തിനശിച്ചു
ഇടുക്കി: വണ്ടന്‍മേട് കടശിക്കടവില്‍ വീടിനുമുമ്പില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. പാമ്പുപാറ പുതുമനമേട്ടില്‍ ബി ഉദയകുമാറിന്റെ കാറിനാണ് വെള്ളിയാഴ്ച രാത്രി 11.45ഓടെ തീപിടിച്ചത്. വൈകിട്ട് ആറോടെ വീടിനുമുമ്പിലുള്ള റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്തിരുന്നു. രാത്രിയില്‍ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ കാറിന്റെ മുന്‍ഭാഗത്തുനിന്ന് തീ ആളിപ്പടരുന്നതാണ് കണ്ടത്. ഉദയകുമാര്‍ വണ്ടന്‍മേട് പൊലീസില്‍ പരാതി നല്‍കി.
What's Your Reaction?