സ്ത്രീ സുരക്ഷാ പദ്ധതി: ബിജെപി ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഐ എം
സ്ത്രീ സുരക്ഷാ പദ്ധതി: ബിജെപി ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഐ എം
ഇടുക്കി: ഉപ്പുതറ കേന്ദ്രീകരിച്ച് സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഫോം വീടുകളില്‍ വിതരണം ചെയ്തുവെന്ന ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഐ എം. പാര്‍ട്ടിയുടേയോ എല്‍ഡിഎഫിന്റെയോ പ്രവര്‍ത്തകര്‍ പദ്ധതിയുടെ ഫോം കൊടുക്കുകയോ വോട്ടര്‍മാരെ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. പദ്ധതി ഗുണഭോക്താക്കള്‍ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. ബിജെപിയുടേത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള വ്യാജപ്രചാരണം മാത്രമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രചാരണം നടത്തുക മാത്രമാണ് ചെയ്യുന്നത്. ക്ഷേമ പെന്‍ഷന്‍, സ്ത്രീ സുരക്ഷാ പദ്ധതി, യുവജനങ്ങള്‍ക്കായി കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ജനക്ഷേമ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എല്ലാക്കാലത്തും ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണിത്. യുഡിഎഫും ബിജെപിയും വ്യാജപ്രചാരണം നടത്തുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ അര്‍ഹതപ്പെട്ട വിഹിതം തടഞ്ഞുവയ്ക്കുമ്പോഴും സമാനതകളില്ലാത്ത വികസനമാണ് സംസ്ഥാനത്ത് നടപ്പാക്കിയതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം ജെ വാവച്ചന്‍, ഏരിയ സെക്രട്ടറിമാരായ സജിമോന്‍ ടൈറ്റസ്, മാത്യു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?