പൊങ്കല്‍: ആവേശം നിറച്ച് മധുര ആവണിയാപുരം ജല്ലിക്കെട്ട്
പൊങ്കല്‍: ആവേശം നിറച്ച് മധുര ആവണിയാപുരം ജല്ലിക്കെട്ട്

ഇടുക്കി: പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ച് മധുര ആവണിയാപുരം ജല്ലിക്കെട്ട് നടത്തി. ദ്രാവിഡ നാടിന്റെ 'വീര വിളയാട്ട്' എന്നാണ് കാളപിടുത്ത മത്സരം അറിയപ്പെടുന്നത്. 10 റൗണ്ടുകളായി നടന്ന മത്സരത്തില്‍ 817 കാളകള്‍ മത്സരിച്ചു. 17 കാളകളെ പിടികൂടിയ അലങ്കനല്ലൂര്‍ സ്വദേശി കാര്‍ത്തിക്ക് വിജയിയായി. 13 കാളകളെ പിടികൂടിയ രഞ്ചിത്ത്, ഒമ്പത് കാളകളെ പിടികൂടിയ തേനി സ്വദേശി മുത്തുകൃഷ്ണന്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 431 യുവാക്കള്‍ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നല്‍കിയ ഒന്നാം സമ്മാനമായ കാര്‍ മന്ത്രിമാരായ പളനിവേല്‍ ത്യാഗരാജന്‍, പി മൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് കാര്‍ത്തിക്കിന് സമ്മാനിച്ചു.
What's Your Reaction?






