ഷിഹാബ് ഈട്ടിക്കല്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ്: ശ്യാമള വിശ്വനാഥന്‍ വൈസ് പ്രസിഡന്റ് 

ഷിഹാബ് ഈട്ടിക്കല്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ്: ശ്യാമള വിശ്വനാഥന്‍ വൈസ് പ്രസിഡന്റ് 

Dec 27, 2025 - 18:11
 0
ഷിഹാബ് ഈട്ടിക്കല്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ്: ശ്യാമള വിശ്വനാഥന്‍ വൈസ് പ്രസിഡന്റ് 
This is the title of the web page

ഇടുക്കി: ഇടത് മുന്നണിയില്‍നിന്ന് ഭരണം തിരിച്ചുപിടിച്ച നെടുങ്കണ്ടം പഞ്ചായത്തിന്റെ പ്രസിഡന്റായി  ഷിഹാബ് ഈട്ടിക്കലിനെയും വൈസ് പ്രസിഡന്റായി ശ്യാമളാ വിശ്വനാഥനെയും തെരഞ്ഞെടുത്തു.  . ഷിഹാബ് മൂന്നാം തവണയാണ് പഞ്ചായത്തംഗമാകുന്നത്. ശ്യാമള 2010ല്‍ രണ്ട് വര്‍ഷം പ്രസിഡന്റായും 2015ല്‍ പഞ്ചായത്തംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദ്യത്തെ 2 വര്‍ഷക്കാലമാണ് ഷിഹാബിന് പ്രസിഡന്റ് സ്ഥാനം. തുടര്‍ന്നുള്ള ഒന്നര വര്‍ഷം ജിജോ മരങ്ങാട്ടിനും അവസാന ഒന്നര വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സ്രെകട്ടറി അഡ്വ.പി.ജെ. ജോമോനും  പ്രസിഡന്റാകും. 24 വാര്‍ഡുകളുള്ള നെടുങ്കണ്ടം പഞ്ചായത്തില്‍ യുഡിഎഫ്് 16, ഇടത് മുന്നണി 6, സ്വതന്ത്രന്‍ 1, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് സ്വതന്ത്രനായി വിജയിച്ച തോമസ് തെക്കേല്‍ വിട്ടുനിന്നു. ബിജെപി അംഗം ശരണ്യ വോട്ടെടുപ്പില്‍ പങ്കെടുത്തെങ്കിലും ആര്‍ക്കും വോട്ട് ചെയ്തില്ല. എല്‍ഡിഎഫ് അംഗം രാധാകൃഷ്ണന്റെ വോട്ട് അസാധുവായി.

What's Your Reaction?

like

dislike

love

funny

angry

sad

wow