പഴയ നഗരസഭ കെട്ടിടം പൊളിക്കല്‍: കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ച് വ്യാപാരികള്‍
പഴയ നഗരസഭ കെട്ടിടം പൊളിക്കല്‍: കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ച് വ്യാപാരികള്‍

ഇടുക്കി: കട്ടപ്പന ഗാന്ധിസ്‌ക്വയര്‍ നവീകരണവുമായി ബന്ധപ്പെട്ട് പഴയ നഗരസഭ കാര്യാലയം പൊളിക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ച് വ്യാപാരികള്‍. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളുടെ ഉടമകളാണ് കട്ടപ്പന മുന്‍സിഫ് കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ചത്. ബുധനാഴ്ച കേസ് പരിഗണിച്ച് നഗരസഭയുടെ വാദം കേള്‍ക്കും. കട്ടപ്പന ഭൂപതിവ് താഹസില്‍ദാരുടെ ഓഫീസ് ഉള്‍പ്പെടെ നിരവധി ഒട്ടേറെ സ്ഥാപനങ്ങളാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിലെ മുറികള്‍ ഒരുമാസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നവംബറില്‍ സ്ഥാപനങ്ങള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പകരം സൗകര്യം ഏര്‍പ്പെടുത്തി നല്‍കാതെ കെട്ടിടം ഒഴിയണമെന്ന തീരുമാനത്തിനെതിരെയാണ് വ്യാപാരികള്‍ കോടതിയെ സമീപിച്ചത്.
നവംബര്‍ 22ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഓഫീസ് കെട്ടിടം ഒഴിയുന്നവര്‍ക്ക് പകരം സംവിധാനം കണ്ടെത്തി നല്‍കണമെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. നഗരസഭയുടെ കൈവശമുള്ള വാടകമുറികള്‍ ഇവര്‍ക്കായി ചട്ടപ്രകാരം വിട്ടുനല്‍കാനും തുടര്‍ന്ന് തീരുമാനമായി. 15 ലക്ഷം രൂപ മുതല്‍മുടക്കിലാണ് ഗാന്ധിസ്‌ക്വയര്‍ നവീകരിക്കുന്നത്. പുതിയ ഗാന്ധിപ്രതിമയും ഇവിടെ സ്ഥാപിക്കും. ഗാന്ധിസ്‌ക്വയറില്‍ ആളുകള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഉള്‍പ്പെടെ ഒരുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
What's Your Reaction?






