കട്ടാന ശല്യം തടയാന്‍ സ്വന്തമായി ട്രഞ്ച് നിര്‍മിച്ച് ആദിവാസി കര്‍ഷകന്‍
കട്ടാന ശല്യം തടയാന്‍ സ്വന്തമായി ട്രഞ്ച് നിര്‍മിച്ച് ആദിവാസി കര്‍ഷകന്‍

ഇടുക്കി: കാട്ടാന ശല്യം തടയാന്‍ വനാതിര്‍ത്തിയിലെ സ്ഥലത്ത് സ്വന്തമായി ട്രഞ്ച് നിര്‍മിച്ച് ആദിവാസി കര്‍ഷകന്‍ . ഇടുക്കി വന്യജീവി സങ്കേതത്തിലെ കണ്ണംപടി പുന്നപാറ കണ്ടത്തിന്‍കര കെ. സി നാരായണനാണ് ഇരുനൂറ് മീറ്റര്‍ ദൂരത്തില്‍ ട്രഞ്ച് നിര്‍മിച്ചത്. നാരായണന്റെ കൃഷിയിടത്തിനിരുവശവും വനം വകുപ്പ് നേരത്തെ ട്രഞ്ച് നിര്‍മിച്ചിരുന്നു .എന്നാല്‍ കൃഷിയിടത്തിലെ തോടിന്റെ നീരൊഴുക്ക് തടയാതിരിക്കാന്‍ ഈ ഭാഗം വനം വകുപ്പ് ഒഴിവാക്കുകയും ഇവിടെ സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ സംരക്ഷണമില്ലാതെ വൈദ്യൂത വേലി ഉപയോഗ ശൂന്യമായി. തുടര്‍ന്ന് നാരായണന്‍ മുള്ളുകമ്പി ഉപയോഗിച്ച് വേലി കെട്ടിയിരുന്നു. ഈ വേലി തകര്‍ത്ത് ആനക്കൂട്ടം കൃഷിയിടത്തില്‍ കയറി വ്യാപകമായി കൃഷി നശിപ്പിക്കാന്‍ തുടങ്ങി.
വെള്ളാപ്പാറ, കുളമാവ് വനമേഖലയില്‍ നിന്നും സിതക്കയം, ആനപ്പള്ളം, കൊന്നക്കുഴി, ചക്കക്കോലം, , കെട്ടുചിറ തുടങ്ങിയ പ്രദേശങ്ങളിലൂടെയുള്ള പ്രധാന ആനത്താരയാണിത്. കാട്ടാന ശല്യം രൂക്ഷമായതോടെയാണ് സ്വന്തം ചിലവില്‍ പ്രതിരോധം തീര്‍ക്കാന്‍ നാരായണന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് രണ്ടാഴ്ച മുന്‍പ് മണ്ണു മാന്തി യന്ത്രം എത്തിച്ച് ട്രഞ്ച് നിര്‍മിച്ചത്. വനം വകുപ്പിന്റെ അനുമതിയോടെ തോട്ടിലെ നീരൊഴുക്കിന് തടസം വരാതെയാണ് ട്രഞ്ച് നിര്‍മിച്ചത്. അറക്കുളം, ഉപ്പുതറ പഞ്ചായത്തിലെ മുന്‍ പഞ്ചായത്ത് അംഗവും പ്രമുഖ ആദിവാസി- വന സംരക്ഷണ പ്രവര്‍ത്തകനുമാണ് കെ.സി നാരായണന്‍.
What's Your Reaction?






