വാനരശല്യത്തില്‍ പൊറുതിമുട്ടി ഏലം കര്‍ഷകര്‍
വാനരശല്യത്തില്‍ പൊറുതിമുട്ടി ഏലം കര്‍ഷകര്‍

ഇടുക്കി: നേരം പുലരുന്നതോടെ കൂട്ടമായെത്തുന്ന വാനരപ്പട കര്‍ഷകര്‍ക്ക് ദുരിതമാകുന്നു. കട്ടപ്പന പാറക്കടവ് പുത്തന്‍പുരയില്‍ ഷാജിയുടെ രണ്ട് ഏക്കര്‍ സ്ഥലത്താണ് വാനരപ്പട ഇറങ്ങി ഏലച്ചെടികള്‍ നശിപ്പിച്ചിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ ഒന്നോ രണ്ടോ കുരങ്ങുകള്‍ മാത്രം വന്നിരുന്ന സ്ഥാനത്ത് ഇപ്പോഴെത്തുന്നത് ഇരുപതും മുപ്പതും എണ്ണം അടങ്ങിയ കൂട്ടമാണ്. ഏലത്തിന് വില തകര്‍ച്ച നേരിടുമ്പോഴാണ് വാനരകൂട്ടം കൃഷി നശിപ്പിക്കുന്നത്. പാട്ടത്തിനെടുത്താണ് ഷാജി ഏലക്കൃഷി ചെയ്യുന്നത്. കാപ്പി, കുരുമുളക് കൃഷികള്‍ ഉപേക്ഷിച്ച് ഒരിത്തിരി മെച്ചം കാണുമോ എന്ന പ്രതീക്ഷയിലാണ് ഓരോ കര്‍ഷകരും ഏല ചെടികള്‍ വെച്ചുപിടിപ്പിച്ചത്. നിര്‍ഭാഗ്യം അവിടെ വാനരന്മാരുടെ വേഷത്തിലാണ് എത്തുന്നത്. വനം, റവന്യു വകുപ്പുകളോട് നിരന്തരം പരാതി പറഞ്ഞിട്ടും ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
What's Your Reaction?






