കട്ടപ്പനയില്‍ ഇനി സര്‍ക്കസ് കാലം.
കട്ടപ്പനയില്‍ ഇനി സര്‍ക്കസ് കാലം.

ഇടുക്കി: കട്ടപ്പനയില്‍ ഒരു മാസം സര്‍ക്കസ് കാലമാണ്. മാര്‍ച്ച് 22 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 22 വരെയാണ് സര്‍ക്കസ്. കട്ടപ്പന ഓസാനം ബൈപ്പാസ് റോഡിലെ ഹൗസിംഗ് ബോര്‍ഡ് സ്ഥലത്ത്് നടക്കുന്ന സര്‍ക്കസ് വെള്ളിയാഴ്ച വൈകിട്ട് 6.45 ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്യും. നഗരസഭ കൗണ്‍സിലര്‍ സോണിയ ജെയ്ബി മുഖ്യഥിതിയായിരിക്കും. 2 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഷോയില്‍ 70 ഓളം കലാകാരന്മാര്‍ പങ്കെടുക്കും.
ഫ്‌ലയിംഗ് ട്രിപ്പീസ്, ഗ്ലോബല്‍ റൈഡിംഗ് തുടങ്ങി കാണികളുടെ കണ്ണിനും മനസിനും കുളിര്‍മ്മയേകുന്ന അഭ്യാസ പ്രകടനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഒട്ടകം, കുതിര, നായ തുടങ്ങിയവയുടെ പ്രകടനങ്ങളും ഉണ്ടാകും. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 22 വരെ എല്ലാ ദിവസവം 3 ഷോകള്‍ നടക്കും. 1 pm, 4pm,7 pm തുടങ്ങിയ സമയത്താണ് ഷോ നടക്കുന്നത്. 100, 200, 300 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 700 സീറ്റ് ആണ് ഒരുക്കിയിരിക്കുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ മാനേജര്‍മാരായ ദേവരാജ് . വി , ബാബു എസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






