യുവമോര്‍ച്ച കട്ടപ്പനയില്‍ തിരികള്‍ തെളിയിച്ച് പ്രതിഷേധിച്ചു
യുവമോര്‍ച്ച കട്ടപ്പനയില്‍ തിരികള്‍ തെളിയിച്ച് പ്രതിഷേധിച്ചു

ഇടുക്കി: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന് നീതി ലഭ്യമാക്കുക, കൊലപാതകത്തിന് നേതൃത്വം കൊടുത്ത എസ്എഫ്ഐ പ്രവര്‍ത്തകരെ കൊലക്കുറ്റം ചുമത്തി അറസ്‌റ് ചെയ്യുക, എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ച കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ തിരികള്‍ തെളിയച്ച് പ്രതിഷേധിച്ചു. കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുജിത്ത് ശശി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാര്‍ത്ഥി ഹോസ്റ്റലുകള്‍ പിണറായി ഭരണത്തിന് കീഴില്‍ എസ്എഫ്ഐ യുടെ കൊലക്കളങ്ങളായിമാറിയെന്ന് സുജിത് ശശി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജിജു ഉറുമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രഞ്ജിത് കലച്ചിറ, സുധീഷ്, ശ്യാം , ബി ജെ പി മണ്ഡലം പ്രസിഡന്റ് പി എന്‍ പ്രസാദ്, ബി ജെ പി നേതാക്കളായ രതീഷ് വരക്കുമല, കെ എന്‍ പ്രകാശ്, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






