തിരഞ്ഞെടുപ്പില്‍ കളംനിറയാന്‍ ചുവരെഴുത്ത് കലാകാരന്മാര്‍
തിരഞ്ഞെടുപ്പില്‍ കളംനിറയാന്‍ ചുവരെഴുത്ത് കലാകാരന്മാര്‍

ഇടുക്കി: വെള്ള പൂശിയ ചുവരുകളിലെ വടിവൊത്ത അക്ഷരങ്ങള്‍, എഴുത്തില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന വൈദഗ്ത്യം ഒരു കാലത്ത് വലിയ അംഗീകാരം നേടിയവരായിരുന്നു ചുവരെഴുത്ത് കലാകാരന്മാര്. എന്നാല്‍ ഫ്‌ളക്‌സും ബാനറും പോസ്റ്ററുമൊക്കെ കളം നിറഞ്ഞപ്പോള്‍ ചുവരെഴുത്ത് പ്രതാപ കാലത്തിന്റെ ഓര്‍മ്മകളില്‍ ഒതുങ്ങി. ഒരു കാലത്ത് പരസ്യകലാ രംഗത്ത് നിറഞ്ഞു നിന്നിരുന്നവരാണ് ചുവരെഴുത്ത് കലാകാരന്മാര്. എന്നാല്‍ പുതിയ കാലത്തിനനുസരിച്ച് ചുവരെഴുത്ത് കളമൊഴിഞ്ഞപ്പോള്‍ പലരും തൊഴില്‍ ഉപേക്ഷിച്ച് മറ്റ് ഉപജീവന മാര്‍ഗങ്ങളിലേയ്ക്ക് തിരിഞ്ഞു. ചുവരെഴുത്ത് കലാകാരന്‍മാരുടെ ഉത്സവ സീസണ്‍ ആണ് തിരഞ്ഞെടുപ്പ് കാലം. ഹരിത ചട്ടങ്ങള്‍ പാലിച്ചുള്ള പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് കാലത്തിന്റെ പ്രതീക്ഷയിലാണ് നിലവില്‍ ഈ രംഗത്തുള്ളവര്‍.
What's Your Reaction?






