പുള്ളിക്കാനം സെന്റ് തോമസ് എല്‍പി സ്‌കൂള്‍ വാര്‍ഷികം
പുള്ളിക്കാനം സെന്റ് തോമസ് എല്‍പി സ്‌കൂള്‍ വാര്‍ഷികം

ഇടുക്കി: ഏലപ്പാറ പുള്ളിക്കാനം സെന്റ് തോമസ് എല്‍പി സ്‌കൂളിന്റെ 67-ാമത് വാര്‍ഷികവും 31 വര്‍ഷത്തിനുശേഷം ജോലിയില്‍ നിന്നും വിരമിക്കുന്ന അധ്യാപിക റെജിനക്ക് യാത്രയയപ്പും നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി സമ്മേളനം പീരുമേട് എഇഒ എം രമേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഡൊമിനിക് ആയാലുപറമ്പില്‍ അധ്യക്ഷനായി. എലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ്, സ്‌കൂള്‍ എച്ച്.എം സിസ്റ്റര്‍ എമിലി എസ്എബിഎസ്, ഹൈസ്‌കൂള്‍ എച്ച്.എം സിസ്റ്റര്‍ മെര്‍ലിന്‍ എസ് എ ബി എസ് , പിടിഎ പ്രസിഡന്റ് ബൈജു വര്‍ഗീസ്, പിടിഎ വൈസ് പ്രസിഡന്റ് ഷാജി വലിയമറ്റം, എംപിടി എ പ്രസിഡന്റ് രാജേശ്വരി സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






