വിശുദ്ധവാരത്തിന് തുടക്കം: ദേവാലയങ്ങള്‍ പ്രാര്‍ഥനാനിരതം
വിശുദ്ധവാരത്തിന് തുടക്കം: ദേവാലയങ്ങള്‍ പ്രാര്‍ഥനാനിരതം

ഇടുക്കി: യേശുക്രിസ്തു ജറുസലേമിലേക്ക് കഴുതപ്പുറത്ത് കയറി പ്രവേശിച്ചതിന്റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഓശാനപ്പെരുന്നാള്‍ ആചരിക്കുന്നു. പള്ളികളില്‍ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, കുര്‍ബാന, വചനസന്ദേശം എന്നിവ നടത്തി. പീഡാനുഭവവാരത്തിന്റെ തുടക്കംകൂടിയാണ് ഓശാന ഞായര്‍. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യാക്കോസ് പള്ളിയിലെത്തി ഓശാന തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.
അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ജേക്കബ് പീടികയില്‍ നേതൃത്വം നല്‍കി. അയ്യായിരത്തിൽപ്പരം വിശ്വാസികള്‍ ഓശാന പ്രദക്ഷിണത്തില്‍ പങ്കെടുത്തു.
വണ്ടിപ്പെരിയാര്‍ അസംഷന്‍ പള്ളിയില്‍ വിശുദ്ധ വാരാചരണത്തിന് മുന്നോടിയായി നടന്ന ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ഫ്രാന്‍സിസ് നെടുംപറമ്പിലില്‍ നേതൃത്വം നല്‍കി. വിവിധ പള്ളികളിലായി പതിനായിരങ്ങള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. കട്ടപ്പന സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഓശാന ഞായർ ചടങ്ങിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വർഗീസ് ജോൺ കോർ എപ്പിസ്കോപ്പ മുഖ്യ കാർമികത്വം വഹിച്ചു.കട്ടപ്പന സെന്റ് ജോര്‍ജ് ഫോറോനാ പള്ളിയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് വടക്കേപീടിക, ഫാ. നോബി വെള്ളാപ്പള്ളി തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ. തോമസ് മണിയാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.
എല്ലാവരും വിനയാന്വിതരായി ക്രിസ്തുവിനെ ഹൃദയത്തില്‍ വഹിക്കുന്നവരായിരിക്കണമെന്നും അധാര്‍മികതയും മൂല്യച്യുതിയും സംഭവിക്കുന്ന കാലഘട്ടത്തില്‍ സ്‌നേഹവും വിനയവും എളിമയും പ്രാവര്‍ത്തികമാക്കി ക്രിസ്തുവിന്റെ മാര്‍ഗം പിന്തുടണമെന്നും ഫാ. ജിതിന്‍ സന്ദേശത്തില്‍ പറഞ്ഞു.
ഫാ. വിപിന്‍, ഫാ. ജോസഫ് ഉമിക്കുന്നില്‍. ഫാ. മാത്യു പഴുക്കുടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






