എഴുകുംവയല്‍ തൂവല്‍ പത്തുവളവ് റോഡ് യാഥാര്‍ത്ഥ്യത്തിലേക്ക്
എഴുകുംവയല്‍ തൂവല്‍ പത്തുവളവ് റോഡ് യാഥാര്‍ത്ഥ്യത്തിലേക്ക്

ഇടുക്കി:എഴുകുംവയല്‍ തൂവല്‍ പത്തുവളവ് മഞ്ഞപ്പാറ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു ഈ റോഡ്. 2022-23 ബഡ്ജറ്റില്‍ റോഡിനായി അഞ്ചു കോടിയിലധികം രൂപ വകയിരുത്തി ബി എം ബി സി നിലവാരത്തില്‍ റോഡിന്റെ പണികള്‍ പൂര്‍ത്തിയായി വരികയാണ്. കുടിയേറ്റകാലം മുതല്‍ ഈ റോഡിനു വേണ്ടി നാട്ടുകാര്‍ മുറവിളി കൂട്ടിയിരുന്നു. ത്രിതല പഞ്ചായത്തുകളുടെ നാമമാത്രമായ തുകകൊണ്ട് സഞ്ചാരയോഗ്യമാക്കാന്‍ കഴിയാതിരുന്ന റോഡ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നാട്ടുകൂട്ടം പ്രവര്‍ത്തകരുടെയും അഭ്യര്‍ത്ഥന പരിഗണിച്ച് ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി എന്‍ മോഹനന്‍ ഉടുമ്പന്‍ ചോല എംഎല്‍എ മണിയുടെയും, മന്ത്രി റോഷി അഗസ്റ്റിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ബഡ്ജറ്റില്‍ തുക വകയിരുത്തുകയായിരുന്നു. റോഡിന്റെ നിര്‍മാണത്തിന് ആവശ്യമായ എല്ലാ സഹകരണങ്ങളും പ്രദേശവാസികള്‍ ചെയ്തുകൊടുക്കുകയും കോണ്‍ട്രാക്ടര്‍ ആറുമാസം കൊണ്ട് റോഡ് പണി പൂര്‍ത്തീകരിക്കുകയും ചെയ്തു.
കമ്പംമെട്ട് വണ്ണപ്പുറം സംസ്ഥാനപാതയുടെയും കമ്പംമെട്ട് എറണാകുളം സംസ്ഥാനപാതയുടെയും ലിങ്ക് റോഡ് ആയി മാറിയ ഈ റോഡ് വ്യാപാര കേന്ദ്രങ്ങള്‍ ആയ അടിമാലിയും കട്ടപ്പനയും തമ്മില്‍ കുറഞ്ഞ ദൂരത്തില്‍ ബന്ധപ്പെടുവാന്‍ ഉപകരിക്കുന്നതാണ്. നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന റോഡിന് തുക അനുവദിച്ച ഇടതുപക്ഷ മുന്നണി നേതാക്കളെയും ഇതിനായി പണിയെടുത്ത എല്‍ഡിഎഫ് പ്രാദേശിക നേതാക്കളെയും ജനപ്രതിനിധികളെയും എഴുകുംവയല്‍ നാട്ടുകൂട്ടം പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു.
What's Your Reaction?






