ശാന്തന്‍പാറ പഞ്ചായത്തില്‍ വയോജന കുടുംബസംഗമം
ശാന്തന്‍പാറ പഞ്ചായത്തില്‍ വയോജന കുടുംബസംഗമം

ഇടുക്കി: ശാന്തന്‍പാറ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി കുടുംബ സംഗമം സംഘടിപ്പിച്ചു. വാര്‍ധ്യക്യത്താലും രോഗത്താലും അവശരായവര്‍ക്ക് ഒത്തുചേരാനും വിശേഷങ്ങള്‍ പങ്കുവെക്കുവാനും വേദി ഒരുക്കുകയാണ് കുടുംബ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. ശാന്തന്‍പാറ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ ആര്‍ ജയന്‍ മുഖ്യ പ്രഭാക്ഷണം നടത്തുകയും വയോധികരെയും ആദരിക്കുകയും ചെയ്തു. വയോധികരും കുടുംബ അംഗങ്ങളും ഉള്‍പ്പെടെ 85 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം ജിഷാ ദിലീപ്, പഞ്ചായത്തംഗങ്ങളായ രാജേശ്വരി കാളിമുത്തു, പ്രിയദര്‍ശിനി, ഷാബു, നിര്‍മ്മല, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശ്യാമള ബാലന്‍, പഞ്ചായത്ത് സെക്രട്ടറി റംഷാദ്, അസി.സെക്രട്ടറി സിദ്ധിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






