കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എയ്ഡ്‌സ് ദിനാചരണം
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എയ്ഡ്‌സ് ദിനാചരണം

ഇടുക്കി:ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രതിജ്ഞയെടുത്തു. ഐസിടിസി കൗൺസിലർ അനു സെബാസ്റ്റ്യൻ ആശുപത്രി സൂപ്രണ്ടിന് റെഡ് റിബൺ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.
എല്ലാ വർഷവും കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനം ആചരിക്കുകയും ആളുകൾക്കിടയിൽ പ്രത്യേക ബോധവൽക്കരണം നടത്തുകയും ചെയ്യുന്നുണ്ട്.
ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ആഷ്‌ലി എബ്രഹാം ദിനാചരണ സന്ദേശം നൽകി. മെഡിക്കൽ ഓഫീസർ ഡോ. ജീൻ റോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഡോ. ഇലഹ്യ, നഴ്സിംഗ് ഹെഡ് സുധ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജോൺ രാജൻ,നഴ്സിംഗ് ഓഫീസർ സ്മിത കുമാർ,പിആർഒ ടോണി,ഐ സി റ്റി സി ടെക്നിഷ്യൻ ആർദ്ര സൂരജ് എന്നിവർ പങ്കെടുത്തു.
What's Your Reaction?






