വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളിയില്‍ തിരുനാളിന് കൊടിയേറി
വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളിയില്‍ തിരുനാളിന് കൊടിയേറി

ഇടുക്കി: വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. തിരുകര്‍മങ്ങള്‍ക്ക് ഫാ. ഫ്രാന്‍സിസ് നെടുംപറമ്പില്‍, ഫാ. ജോസഫ് ബെഞ്ചമിന്‍, ഫാ. ടോണി മുട്ടൂര്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സമാപന ദിവസമായ 26ന് രാവിലെ 9ന് ജപമാല, കുര്‍ബാന, പ്രദക്ഷിണം, ആശിര്‍വാദം എന്നീകര്‍മങ്ങള്‍ക്ക് വിജയപുരം രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ആന്റണി ജോര്‍ജ് പാട്ടപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഇടവക സമിതി സെക്രട്ടറി സ്റ്റെലിന്‍ കല്ലറയ്ക്കല്‍, കണ്‍വീനര്‍ ക്രിസ്റ്റഫര്‍ കാരംകാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






