എഎപി കോതമംഗലം നിയോജക മണ്ഡലം കണ്‍വെന്‍ഷനും തെരഞ്ഞെടുപ്പും നടത്തി
എഎപി കോതമംഗലം നിയോജക മണ്ഡലം കണ്‍വെന്‍ഷനും തെരഞ്ഞെടുപ്പും നടത്തി

ഇടുക്കി: ആം ആദ്മി പാര്‍ട്ടി കോതമംഗലം നിയോജക മണ്ഡലം കണ്‍വെന്‍ഷനും തെരഞ്ഞെടുപ്പും നടന്നു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ എ പൗലോസ് കാച്ചപ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. വരുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ ഒരുഭരണസമിതി എഎപിയുടെ നേതൃത്വത്തില്‍ കോതമംഗലത്ത് വരണമെന്നും മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടി ഭരണത്തില്‍ വരണമെന്നുള്ള ജനങ്ങളുടെ താല്‍പ്പര്യം നമ്മള്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം കോ-ഓര്‍ഡിനേറ്ററും സംസ്ഥാന വക്താവുമായ ജോണ്‍സന്‍ കറുകപ്പിള്ളി അധ്യക്ഷനായി. തുടര്‍ന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു വരണാധികാരിയായി നടന്ന തെരെഞ്ഞെടുപ്പില്‍ നിയോജക മണ്ഡലം പ്രസിഡന്റായി വിജോയി പുളിക്കല്‍, സെക്രട്ടറിയായി റെജി ജോര്‍ജ്, ട്രഷറാറായി ലാലു മാത്യു, വൈസ് പ്രസിഡന്റുമാരായി ജിജോ പൗലോസ്,സുവര്‍ണാ സന്തോഷ്, ജോയിന്റ് സെക്രട്ടറിമാരായി അനില്‍ മാത്യു, അനി പി.ി എന്നിവരും, ബാബു മാത്യു, രവി എം എ, ആശ പ്രശാന്ത്, ശാന്തമ്മ ജോര്‍ജ്, ആന്‍ മരിയ, ജിയേ സണ്ണി, വിനോദ് വീ എസ്, അഡ്വ. ഹെന്‍സന്‍ ജോര്‍ജ്, സുനില്‍ പോള്‍, ബെന്നി പുതുക്കയില്‍, ജോണ്‍ ജോസഫ്, കെ.സി വര്‍ഗീസ്, അജയ് അബ്രഹാം, എല്‍ദോസ് സി.ബി, ചെറിയാന്‍ കുളമ്പേല്‍, സുരേഷ് ഐ എസ്, തങ്കച്ചന്‍ കോട്ടപ്പടി എന്നിവരടങ്ങുന്ന 24 അംഗ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രടറി ഷക്കീര്‍ അലി, ജില്ലാ ട്രഷറാര്‍ മുസ്തഫ തോപ്പില്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് ഗോപിനാഥന്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഐസക്ക് പോള്‍, ലിസി ക്ലീറ്റസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






