പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു: അപകടം അയ്യപ്പന്‍കോവില്‍ ആലടിയില്‍
പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു: അപകടം അയ്യപ്പന്‍കോവില്‍ ആലടിയില്‍

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആലടിക്കുസമീപം പെരിയാറില്‍ യുവാവ് മുങ്ങി മരിച്ചു. നെടുങ്കണ്ടം പച്ചടി തെങ്ങുവിളയില്‍ ബിനു ജെയിംസിന്റെ മകന്‍ ജസ്ബിന്‍ ബിനുവാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് അപകടം. കട്ടപ്പന സീമാസ് വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ജസ്ബിന്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആലടിയില്‍ എത്തിയത്. പോത്തിന്‍കയത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് കാല്‍വഴുതി മുങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിയെത്തി യുവാവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
What's Your Reaction?






