സേവാഭാരതി ഭവനപദ്ധതി: മരിയാപുരത്തെ സ്നേഹവീടിന്റെ താക്കോല്‍ കൈമാറി

സേവാഭാരതി ഭവനപദ്ധതി: മരിയാപുരത്തെ സ്നേഹവീടിന്റെ താക്കോല്‍ കൈമാറി

May 13, 2025 - 13:04
 0
സേവാഭാരതി ഭവനപദ്ധതി: മരിയാപുരത്തെ സ്നേഹവീടിന്റെ താക്കോല്‍ കൈമാറി
This is the title of the web page

ഇടുക്കി: സേവാഭാരതിയും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുംചേര്‍ന്ന് 'തല ചായ്ക്കാനൊരിടം' പദ്ധതിപ്രകാരം മരിയാപുരം പഞ്ചായത്തില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി സംസ്ഥാന ട്രഷറര്‍ പി ആര്‍ രാജിമോള്‍ താക്കോല്‍ കൈമാറി. മരിയാപുരം പഞ്ചായത്ത് 6-ാം വാര്‍ഡില്‍ താമസിക്കുന്ന സുനിത മോഹനനും കുടുംബത്തിനുമാണ് വീട് നിര്‍മിച്ച് നല്‍കിയത്. സേവാഭാരതി വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ എസ് സുബാഷ് അധ്യക്ഷനായി. മംഗളപത്ര സമര്‍പ്പണം ആര്‍എസ്എസ് ജില്ലാ സംഘചാലക് എസ്ടിബി മോഹന്‍ദാസ് നിര്‍വഹിച്ചു. കരാറുകാരന്‍ പി എം ബിജുവിനെ അനുമോദിച്ചു. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി, സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍, കെ പി ജയേഷ്‌കുമാര്‍, എസ്എന്‍ഡിപി യോഗം നാരുപാറ ശാഖാ സെക്രട്ടറി സുനില്‍ കൊച്ചയത്ത്, അഖില കേരള വിശ്വകര്‍മ സഭ ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജന്‍ കൊടിഞ്ഞിയില്‍, എസ് അജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow