റോട്ടറി ക്ലബ്ബിന്റെ മെഗാ തൊഴില്‍മേള 31ന് അണക്കരയില്‍
റോട്ടറി ക്ലബ്ബിന്റെ മെഗാ തൊഴില്‍മേള 31ന് അണക്കരയില്‍
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് അണക്കരയും റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസ് സിറ്റിയും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ക്വീന്‍ സ്‌പൈസ് സിറ്റിയും ചേര്‍ന്ന് 31-ന് അണക്കരയില്‍ മെഗാ തൊഴില്‍മേള നടത്തും. രാവിലെ 9ന് അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിവിധ തൊഴില്‍ ദാതാക്കളെയും തൊഴിലന്വേഷകരെയും ഒരേ വേദിയില്‍ അണിനിരത്തുന്ന മേള അണക്കര അച്ചായന്‍സ് ബില്‍ഡിംഗില്‍ വെച്ചാണ് നടക്കുന്നത്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, അപ്പോളോ ഹെല്‍ത്ത്കെയര്‍, മലബാര്‍ വില്ലേജ്, പോപ്പുലര്‍, ബജാജ്, ബിസ്മി, തനിഷ്‌ക്, വെസ്റ്റ്‌സൈഡ്, ഇന്‍ഫോപാര്‍ക്ക്, അറേന തുടങ്ങി 70-ലധികം പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. ഡ്രൈവര്‍, മാര്‍ക്കറ്റിങ് മാനേജര്‍, നഴ്‌സിങ് അസിസ്റ്റന്റ്, ഹൗസ് കീപ്പിങ് സ്റ്റാഫ്, എസ്റ്റേറ്റ് മാനേജര്‍, സ്റ്റോര്‍ റൂം മാനേജര്‍, സെക്യൂരിറ്റി ഗാര്‍ഡ്, കാഷ്യര്‍, അക്കൗണ്ട് സ്റ്റാഫ്, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, അസിസ്റ്റന്റ്‌സ്, ഹോട്ടല്‍ മേഖലയിലെ വിവിധ തൊഴിലുകള്‍ തുടങ്ങി ഒട്ടനവധി ഒഴിവുകളിലേക്കാണ് ഇന്റര്‍വ്യൂവും സെലക്ഷനും നടക്കുന്നത്. 18 വയസിന് മുകളിലുള്ള ആര്‍ക്കും മേളയില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത ബാധകമല്ല. രജിസ്‌ട്രേഷന്‍ ഫീസോ മറ്റ് ചാര്‍ജുകളോ ഇല്ല. റോട്ടറി മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ്, കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ്, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സുസന്‍ ജേക്കബ്, റോട്ടറി ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ യൂനസ് സിദ്ധിക്ക്, അസിസ്റ്റന്റ് ഗവര്‍ണര്‍ സജോ ജോസഫ്, സാബു കെ തോമസ്, ജോസ്‌കുട്ടി പയ്യപ്പുമൂരി എന്നിവര്‍ സംസാരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 9072338334, 9946129403, 9544807075 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി ഡിസ്റ്റിക് ഡയറക്ടര്‍ ജൂനസ് സിദ്ദിഖ്, അസിസ്റ്റന്റ് ഗവര്‍ണര്‍ സാജു ജോസഫ്, റോട്ടറി ക്ലബ് ഓഫ് സ്‌പൈസ് സിറ്റി അണക്കര പ്രസിഡന്റ് ജോസുകുട്ടി മാത്യു പയ്യലുമുറിയില്‍, അണക്കര റോട്ടറി ക്ലബ് പ്രസിഡണ്ട് സാബു കെ തോമസ്, ഭാരവാഹികളായ സാബു വയലില്‍, ജിജി ആര്‍, ബെന്നി ഇലവുംമൂട്ടില്‍, മാണി ഇരുമേട, ഷിനോദ് പുന്നക്കാട്ടില്‍, ടോം ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?