പൂപ്പാറ പുലരി ക്ലബ്ബിന്റെ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി
പൂപ്പാറ പുലരി ക്ലബ്ബിന്റെ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി
ഇടുക്കി: പൂപ്പാറ പുലരി ലൈബ്രറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വോളിബോള്‍ ടൂര്‍ണമെന്റ് പൂപ്പാറ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ ആരംഭിച്ചു. എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്തു. പ്രാദേശികമായി സംഘടിപ്പിക്കുന്ന മത്സരങ്ങളിലൂടെയാണ് മികച്ച കായികതാരങ്ങളെ കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ത്രിതല പഞ്ചായത്തംഗങ്ങളെയും ക്ലബ്ബിന്റെ ആദ്യകാല പ്രവര്‍ത്തകരെയും അനുമോദിച്ചു. യുവ എഴുത്തുകാരി സേതുലക്ഷ്മി കിളിമംഗലത്തിന്റെ ബാലസാഹിത്യ നോവല്‍ 'കുട്ടാപ്പു' പ്രകാശനം ചെയ്തു. വനിതാടീമുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിനെ പരാജയപ്പെടുത്തി. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് എട്ടിന് സമാപിക്കും. വിജയികള്‍ക്ക് യഥാക്രമം 50000, 30000 രൂപ സമ്മാനവും ട്രോഫിയും നല്‍കും. 6, 7 തീയതികളില്‍ സെമിഫൈനലും എട്ടിന് ഫൈനലും നടക്കും. കാണികള്‍ക്കായി സമ്മാനക്കൂപ്പണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണനാണയങ്ങളുംനിരവധി സമ്മാനങ്ങളും ഒരുക്കിട്ടുണ്ട്. ക്ലബ് പ്രസിഡന്റ് എന്‍ ആര്‍ അജി, സെക്രട്ടറി ദിപിന്‍ കെ ആര്‍, ചെയര്‍മാന്‍ ലിജു വര്‍ഗീസ്, കണ്‍വീനര്‍ സുരേഷ് വട്ടക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?