രാജാക്കാട് പഞ്ചായത്ത് കേരളോത്സവം: സ്വാഗതസംഘം രൂപീകരിച്ചു
രാജാക്കാട് പഞ്ചായത്ത് കേരളോത്സവം: സ്വാഗതസംഘം രൂപീകരിച്ചു
ഇടുക്കി: രാജാക്കാട് പഞ്ചായത്ത് കേരളോത്സവം നവംബര്‍ 8,14,15 തീയതികളില്‍ നടക്കും. ഇതിന്റെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപികരിച്ചു. 3 ദിവസങ്ങളിലായി നടക്കുന്ന കേരളോത്സവത്തില്‍ ഗെയിംസ്, കായിക മത്സരങ്ങള്‍, കലാമത്സരങ്ങള്‍ എന്നിവ നടക്കും. പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്‍ ബാലന്‍പിള്ള, അസിസ്റ്റന്റ് സെക്രട്ടറി ഇസഡ് ജോണ്‍സണ്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിജി സന്തോഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ മിനി ബേബി, ടി കെ സുജിത്ത്, സന്ധ്യ ബൈജു, പഞ്ചായത്തംഗങ്ങളായ ബാബു കൊച്ചുപുര, സി ആര്‍ രാജു, ശ്രീജ സനല്‍, ആശാ അജിമോന്‍, ബിന്ദു ജീവന്‍ കുമാര്‍, സാജു പഴപ്ലാക്കല്‍, ഗീതാ പ്രസാദ്, ഷിജോ തങ്കച്ചന്‍, കെ ജീവന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?