സമ്മിശ്ര കൃഷിയിലൂടെ നേട്ടം കൊയ്ത് കഞ്ഞിക്കുഴി സ്വദേശിനി സെലിന്‍ മാത്യു

സമ്മിശ്ര കൃഷിയിലൂടെ നേട്ടം കൊയ്ത് കഞ്ഞിക്കുഴി സ്വദേശിനി സെലിന്‍ മാത്യു

Aug 17, 2025 - 12:09
 0
സമ്മിശ്ര കൃഷിയിലൂടെ നേട്ടം കൊയ്ത് കഞ്ഞിക്കുഴി സ്വദേശിനി സെലിന്‍ മാത്യു
This is the title of the web page

ഇടുക്കി:സമ്മിശ്ര കൃഷിയിലൂടെ വിജയം കൈവരിച്ചിരിക്കുകയാണ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ചന്ദ്രന്‍കുന്നേല്‍ സെലിന്‍ മാത്യു. തന്റെ 5 ഏക്കര്‍ വരുന്ന കൃഷിയിടത്തില്‍ നിന്നാണ് വിവിധ ഇനങ്ങള്‍ സെലിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കൊക്കോ, ജാതി, ഗ്രാമ്പൂ, റബര്‍ തുടങ്ങിയ ദീര്‍ഘകാല നാണ്യവിളകള്‍ക്ക് പുറമേ കപ്പ, വാഴ, പച്ചക്കറി, പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടക്കാല കൃഷികളും ഇവിടെ ധാരാളമുണ്ട്. സഹായികളെ ഉള്‍പ്പെടുത്തിയാലും പണികളിലെല്ലാം തന്നെ ഈ വീട്ടമ്മയുടെ മേല്‍നോട്ടം ഉണ്ടാകും. ഓരോയിനം കൃഷിക്കും വരുമാനത്തിലും വിളവിലും കാലാനുസൃതമായ മാറ്റങ്ങളുണ്ടാകുമെങ്കിലും സമ്മിശ്ര കൃഷിയില്‍ ശരാശരി വരുമാനം എല്ലാ സമയത്തും ലഭിക്കുമെന്നാണ് ഈ വനിതാ കര്‍ഷക പറയുന്നത്. അതേസമയം കഞ്ഞിക്കുഴി പഞ്ചായത്തില്‍ അറിയപ്പെടുന്ന വനിതാ കര്‍ഷകയായിട്ടുപോലും പഞ്ചായത്തും കൃഷി വകുപ്പും കര്‍ഷക ദിനത്തില്‍ ഇവരെ പരിഗണിച്ചില്ലെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow