തുരുമ്പെടുത്ത് നശിച്ച് ദേവികുളത്തെ ചലിക്കുന്ന മൊബൈല്‍ ടവര്‍
തുരുമ്പെടുത്ത് നശിച്ച് ദേവികുളത്തെ ചലിക്കുന്ന മൊബൈല്‍ ടവര്‍
ഇടുക്കി: മൂന്നാര്‍ ദേവികുളത്ത് അടിയന്തിര ഘട്ടങ്ങളില്‍ വാര്‍ത്താവിനിമയ സംവിധാനം ലഭ്യമാക്കുന്ന ചലിക്കുന്ന മൊബൈല്‍ ടവറും ലോറിയും കാടുകയറി യും തുരുമ്പെടുത്തും നശിക്കുന്നു. ദേവികുളം ഇടമലക്കുടി ക്യാംപ് ഓഫീസിന് സമീപമാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനവും മൊബെല്‍ ടവറും ജനറേറ്ററും തുരുമ്പെടുത്ത് നശിക്കുന്നത്. അഞ്ചു വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ മൊബൈല്‍ ടവറും ലോറിയും വാങ്ങുന്നത്. അന്ന് മുതല്‍ ഇവ ഒരുസ്ഥലത്തു തന്നെ ഉപയോഗ്യശൂന്യമായി കിടക്കുകയാണ്. 2020 ഓഗസ്റ്റ് 6നുണ്ടായ പെട്ടിമുടി സംഭവം വാര്‍ത്താവിനിമയ സംവിധാനമില്ലാതിരുന്നതിനാല്‍ പിറ്റേന്നാണ് പുറം ലോകമറിഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വേഗത്തില്‍ സ്ഥലത്തെത്തി വിവരം പുറത്തറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോറിയില്‍ ഘടിപ്പിച്ച മൊബൈല്‍ ടവര്‍, ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സാമഗ്രികളുമായി ചലിക്കുന്ന മൊബൈല്‍ ടവര്‍ മൂന്നാറിലെത്തിച്ചത്. എന്നാല്‍ എത്തിച്ചശേഷം കാര്യമായി ഇവ ഉപയോഗിച്ചിട്ടില്ല. മൊബൈല്‍ ടവറിന്റെ ഭൂരിഭാഗവും നശിച്ച നിലയിലുമാണ്.
What's Your Reaction?