തിങ്കൾക്കാട്ട് ബസ് ഡിവൈഡറിൽ ഇടിച്ചു: വൻ അപകടം ഒഴിവായി

തിങ്കൾക്കാട്ട് ബസ് ഡിവൈഡറിൽ ഇടിച്ചു: വൻ അപകടം ഒഴിവായി

Dec 11, 2023 - 19:42
Jul 7, 2024 - 19:44
 0
തിങ്കൾക്കാട്ട് ബസ് ഡിവൈഡറിൽ ഇടിച്ചു: വൻ അപകടം ഒഴിവായി
This is the title of the web page

മലപ്പുറത്ത് നിന്ന് എത്തിയ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് ആണ് കഴിഞ്ഞ രാത്രിയിൽ കൊടും വളവിൽ അപകടത്തിൽപ്പെട്ടത്. ബസ് കൊക്കയിലേക്ക് മറിയാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണ വിട്ട ബസ് റോഡിന്റെ ഒരു വശത്ത് ഡിവൈഡറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിക്കാനിടയായ വളവിന് തൊട്ടുതാഴെയാണ് ഈ ബസും അപകടത്തിൽപ്പെട്ടത്. സമീപത്തായി വലിയ കൊക്ക ഉണ്ട്. കഴിഞ്ഞ പുതുവൽസരദിനത്തിൽ ഇവിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിക്കാനിടയായി. ഈ പ്രദേശത്ത് അപകടങ്ങൾ തുടർക്കഥ ആയ സാഹചര്യത്തിൽ പ്രദേശവാസികളും ആശങ്കയിലാണ്. മറ്റു പ്രദേശങ്ങളിൽ നിന്നും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കൊടും വളവുകളിലെ അപകട സാധ്യതകൾ തിരിച്ചറിയാൻ കഴിയുന്നില്ല. അതുകൊണ്ട് വൈകിട്ട് ഇവിടെ ദിശാസൂചികകൾ വെക്കുന്നതിനൊപ്പം അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ശക്തമായ സംരക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow