കാഞ്ചിയാര്‍ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്ത്
കാഞ്ചിയാര്‍ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്ത്

ഇടുക്കി: കാഞ്ചിയാറിനെ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. അഞ്ചുരുളിയില്‍ നടന്ന യോഗത്തില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ പ്രഖ്യാപനം നടത്തി. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കാഞ്ചിയാറില്‍ വിപുലമായ ശുചീകരണ പരിപാടികളാണ് സംഘടിപ്പിച്ചത്. യോഗത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പദ്ധതി വിശദീകരിച്ചു.
വിനോദസഞ്ചാരകേന്ദ്രമായ അഞ്ചുരുളിയില്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കുപ്പികളും പാഴ് വസ്തുക്കളും ഉപയോഗിച്ച് ശില്‍പ്പവും നിര്‍മിച്ചു. പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കാനുള്ള ബിന്നും സ്ഥാപിച്ചു. പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍, പഞ്ചായത്തംഗങ്ങളായ ബിന്ദു മധുക്കുട്ടന്‍, സന്ധ്യാ ജയന്‍, രമ മനോഹരന്‍, ഷാജി വേലംപറമ്പില്‍, റോയി എവറസ്റ്റ്, പ്രിയ ജോമോന്‍, സിജി സിബി, സെക്രട്ടറി സിമി കെ ജോര്‍ജ്, ഹരിതകര്‍മ സേനാംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, വ്യാപാരികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






