ഉപ്പുതറയെ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
ഉപ്പുതറയെ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

ഇടുക്കി:മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഉപ്പുതറയെ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ ജെ ജെയിംസ് പ്രഖ്യാപനം നടത്തി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ സത്യനാഥ് അധ്യക്ഷയായി. പഞ്ചായത്തംഗം ജെയിംസ് ജോസഫ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റോസമ്മ, കൃഷി അസിസ്റ്റന്റ് സോണി, സെക്രട്ടറി കിരണ്‍ ദേവ് എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തിന് മുന്നോടിയായി നടന്ന റാലിയില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥന്‍, പഞ്ചായത്ത് ജീവനക്കാര്‍, സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ അണിനിരന്നു.
മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വിപുലമായ ശുചീകരണ പരിപാടികളാണ് സംഘടിപ്പിച്ചത്. വ്യാപാര സ്ഥാപനങ്ങള്‍, ജങ്ഷനുകള്‍, വിദ്യാലയങ്ങള്‍, പൊതുഇടങ്ങള്‍ എന്നിവ ശുചീകരിച്ചു.
What's Your Reaction?






