അണക്കര ബസ് കാത്തിരിപ്പ് കേന്ദ്രം വിവാദം: സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനം 

അണക്കര ബസ് കാത്തിരിപ്പ് കേന്ദ്രം വിവാദം: സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനം 

Oct 17, 2026 - 16:53
 0
അണക്കര ബസ് കാത്തിരിപ്പ് കേന്ദ്രം വിവാദം: സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനം 
This is the title of the web page

ഇടുക്കി: അണക്കരയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റിയ വിഷയത്തില്‍ ചക്കുപള്ളം പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്നു. യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്‍ കുഴിക്കാട്ടിനെതിരെ നടപടിക്ക് ഐക്യകണ്‌ഠേന തീരുമാനം. 16 അംഗ കമ്മിറ്റിയിലെ 11 പേര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന്  പുറത്താക്കണമെന്നാവശ്യപ്പെട്ട്  തെരഞ്ഞെടുപ്പ്  കമ്മിഷന് പരാതി നല്‍കും. കഴിഞ്ഞ 9ന് രാത്രിയാണ് 30 വര്‍ഷത്തിലേറെയായി അണക്കര ടൗണില്‍ നിലനിന്നിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ജയന്‍ കുഴിക്കാട്ടിലിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയത്.  എന്നാല്‍ കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത് പഞ്ചായത്ത് കമ്മിറ്റിയുടെ അറിവോ സമ്മതമോ കൂടാതെയാണെന്ന് പറഞ്ഞ് പഞ്ചായത്ത് കമ്മിറ്റി രംഗത്ത് എത്തിയിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പുതിയ കാത്തിരിപ്പ് കേന്ദ്രം അത്യാധുനിക രീതിയില്‍  നിര്‍മിക്കുന്നതിനുവേണ്ടിയാണ് പഴയ കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയതെന്ന് ജയന്‍ പറഞ്ഞിരുന്നു. പഞ്ചായത്ത് കമ്മിറ്റി അറിയാതെ എടുത്ത നടപടിക്ക് ഉത്തരവാദി എന്ന നിലയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരെ നടപടി വേണമെന്നാണ് തീരുമാനം. പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സ്ഥാനത്ത് പുതിയതായി നിര്‍മിക്കുന്ന കാത്തിരിപ്പ് കേന്ദ്രത്തിന്റെ  പ്രവര്‍ത്തികള്‍ പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിന്നു. തുടര്‍നിര്‍മാണത്തെക്കുറിച്ച് കമ്മിറ്റിയില്‍ തീരുമാനമായിട്ടില്ല. പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തുടര്‍ നിര്‍മാണം വൈകുന്നത് നിയമ കുരുക്കിലാകാനും സാധ്യതയേറുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് കമ്മിറ്റിയിലെ തര്‍ക്കങ്ങളും ഭിന്നതയുമാണ് പ്രതിസന്ധിക്ക് കാരണം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow