വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ 6 വയസുകാരി കൊല്ലപ്പെട്ടിട്ട് 5 വര്‍ഷം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ 6 വയസുകാരി കൊല്ലപ്പെട്ടിട്ട് 5 വര്‍ഷം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
ഇടുക്കി: വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ 6 വയസുകാരി കൊല്ലപ്പെട്ടിട്ട് 5 വര്‍ഷം പിന്നിട്ടിട്ടും നീതി ലഭിച്ചില്ലെന്ന ആരോപണവുമായി കുടുംബം. അന്വേഷണ ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുണ്ടായ അലംഭാവമാണ് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമെന്നാണ് ഉയരുന്ന ആരോപണം. കേസില്‍ പുനരാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ ഒരുങ്ങുകയാണ് കുടുംബം. പതിവ് തെറ്റാതെ ഇത്തവണയും കല്ലറയില്‍ ഇഷ്ടവിഭവങ്ങള്‍ ഒരുക്കി പ്രാര്‍ഥിച്ച് മാതാപിതാക്കള്‍. 2021 ജൂണ്‍ 30നാണ് പെണ്‍കുട്ടിയെ കഴുത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന ്‌തെളിയുകയും സമീപവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ 2023 ഡിസംബറില്‍ തെളിവുകളുടെ ഭാവംമൂലം വിചാരണ കോടതി ഇയാളെ വെറുതെ വിട്ടു. ഹൈക്കോടതിയില്‍ അപ്പീല്‍ രണ്ടുവര്‍ഷം പിന്നിടുമ്പോഴും കേസില്‍ ഒരു ഹിയറിങ് പോലും ഇതുവരെ നടന്നിട്ടില്ല. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഇതും അട്ടിമറിച്ചു. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും കുടുംബം മുമ്പോട്ട് വയ്ക്കും. പൊലീസ് കുറ്റവാളിയെന്ന് കണ്ടെത്തിയ യുവാവ് തന്നെയാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോഴും പറയുന്നത്. സര്‍ക്കാര്‍തലത്തില്‍നിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് മാതാപിതാക്കള്‍.
What's Your Reaction?