വണ്ടന്‍മേട്ടിലെ ഡോ. ബി ആര്‍ അംബേദ്കര്‍ സ്മൃതി മണ്ഡപം പൊളിച്ചുമാറ്റാന്‍ നീക്കം: അംബേദ്കര്‍ അയ്യന്‍കാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ധര്‍ണ 17ന്
വണ്ടന്‍മേട്ടിലെ ഡോ. ബി ആര്‍ അംബേദ്കര്‍ സ്മൃതി മണ്ഡപം പൊളിച്ചുമാറ്റാന്‍ നീക്കം: അംബേദ്കര്‍ അയ്യന്‍കാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ധര്‍ണ 17ന്
ഇടുക്കി: വണ്ടന്‍മേട്ടില്‍ 40 വര്‍ഷമായുള്ള ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ സ്മൃതി മണ്ഡപം പൊളിച്ചുമാറ്റാന്‍ നടത്തുന്ന നീക്കത്തിനെതിരെ 17ന് വൈകിട്ട് 4ന് വണ്ടന്‍മേട്ടില്‍ അംബേദ്കര്‍ അയ്യന്‍കാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടക്കും. സ്വകാര്യ വ്യക്തികളെ ഉപയോഗിച്ച് ചില രാഷ്ട്രീയ കക്ഷികളാണ് സ്മൃതി മണ്ഡപം പൊളിച്ചുമാറ്റാന്‍ ശ്രമിക്കുന്നതെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. കാലപ്പഴക്കത്തെ തുടര്‍ന്ന് സ്്മൃതി മണ്ഡപം പുതുക്കി പണിയുന്നതിനും ഡിസംബര്‍ 6ന് അദ്ദേഹത്തിന്റെ ചരമദിനം ആചരിക്കാനും തീരുമാനിച്ചിരുന്നു. പുറംപോക്ക് ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടത്തിന്‍മേല്‍ അവകാശം ഉന്നയിച്ചാണ് സ്ഥലത്തെ സ്വകാര്യ വ്യക്തികളായ സന്തോഷ്‌കുമാര്‍, ജയരാമന്‍ എന്നിവര്‍ ചേര്‍ന്ന് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അംബേദ്കര്‍ അയ്യങ്കാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രശാന്ത് രാജു, എ മുരുകന്‍, എസ് കണ്‍മണി, ടി ടി സോമന്‍, സജി രാജപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?