വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമായി സേനാപതിയിലെ പ്ലെയിന്‍ പാറ
വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമായി സേനാപതിയിലെ പ്ലെയിന്‍ പാറ
ഇടുക്കി: മലയോരത്തിന്റെ മണ്ണില്‍ മലകയറിയാല്‍ പിന്നെ മനോഹര കാഴ്ചകളാണ്. വിനോദ സഞ്ചാരികളെത്തുന്നതും വിനോദ സഞ്ചാരത്തിന്റെ സാധ്യതകളും നിലനില്‍ക്കുന്ന ജില്ലയിലെ ഉള്‍നാടന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രധാനമാണ് സേനാപതി പഞ്ചായത്തിലെ പ്ലെയിന്‍പാറ. വിമാനത്തിന്റെ ആകൃതിയില്‍ ചിറകുള്ള ഉയര്‍ന്ന പാറപുറത്തുനിന്നുള്ള കാഴ്ചകളാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. വിമാനത്തിന്റെ ആകൃതിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറയായതിനാലാണ് പ്ലെയിന്‍പാറയെന്ന് പേര് ലഭിച്ചത്. രണ്ട് ചിറകുകള്‍ ഉണ്ടായിരുന്ന പാറയുടെ ഒരുഭാഗം അടര്‍ന്ന് വീണെങ്കിലും ആകാശ കാഴ്ചയുടെ വിസമയം പകര്‍ന്ന് നല്‍കി പ്ലെയിന്‍പാറ ഉയര്‍ന്ന് നില്‍ക്കുകയാണ്. വളരെ എളുപ്പത്തില്‍ മുകളില്‍ കയറാം. വീശിയടിക്കുന്ന കാറ്റുള്ളപ്പോള്‍ നീണ്ട് നില്‍ക്കുന്ന പാറയുടെ അറ്റത്തേയ്ക്ക് എത്തിയാല്‍ നമ്മള്‍ ആകാശത്തിലൂടെ പറക്കുകയാണെന്ന് തോന്നും. നിലവില്‍ വിദേശിയരടക്കമുള്ള സഞ്ചാരികളും ഇവിടടേയ്‌ക്കെത്തി തുടങ്ങിയിട്ടുണ്ട്.
രാജാക്കാട്- മാങ്ങാതൊട്ടി ചെമ്മണ്ണാര്‍ റൂട്ടില്‍ മാങ്ങാതൊട്ടിയില്‍നിന്ന് രണ്ട് കിമോലീറ്റര്‍ മലകയറിയാല്‍ ഇവിടെയെത്താം. പ്ലെയിന്‍പാറയിലേ്ക്ക് ടാറിങ് നടത്തിയ നല്ല റോഡുമുണ്ട്. അതുകൊണ്ട് തന്നെ നിരവധി സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. എന്നാല്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ഇവിടെയുമുണ്ട്.
What's Your Reaction?

