ജില്ലാ ക്ഷീരകര്‍ഷക സംഗമം ഇരട്ടയാറില്‍ തുടങ്ങി
ജില്ലാ ക്ഷീരകര്‍ഷക സംഗമം ഇരട്ടയാറില്‍ തുടങ്ങി
ഇടുക്കി: ജില്ലാ ക്ഷീരകര്‍ഷക സംഗമം ഇരട്ടയാര്‍ സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ തുടങ്ങി. ഡയറി എക്‌സ്‌പോ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനംചെയ്തു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ അധ്യക്ഷനായി. തുടർന്ന് ക്ഷീരസംഘം പ്രതിനിധികള്‍ക്കായി നടത്തിയ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ ഉദ്ഘാടനംചെയ്തു. ക്ഷീരസംഘങ്ങളിലെ ആദായനികുതി കണക്കാക്കല്‍ എന്ന വിഷയത്തില്‍ സെമിനാറും ഡയറി ക്വിസും നടത്തി. ഇരട്ടയാര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ കായിക മത്സരങ്ങളും കലാസന്ധ്യയും നടക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് പാല്‍ ഉല്‍പ്പന്ന നിര്‍മാണ പ്രദര്‍ശനവും വിപണനവും, 10ന് ക്ഷീരസംഗമവും ജില്ലാ, ബ്ലോക്ക് ക്ഷീര പദ്ധതികളും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാകും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ എം എം മണി, അഡ്വ. എ രാജ, പി ജെ ജോസഫ് തുടങ്ങിയവര്‍ സംസാരിക്കും. മികച്ച ക്ഷീരകര്‍ഷകന്‍ കമ്പംമെട്ട് വാണിയപ്പുരയ്ക്കല്‍ ജിന്‍സ് കുര്യന്‍, ക്ഷീരകര്‍ഷക ചെല്ലാര്‍കോവില്‍ കമ്പിയില്‍ മോളി ലാലച്ചന്‍, എസ്‍സിഎസ്ടി കര്‍ഷകന്‍ ഇളദേശം നോമ്പ്രയില്‍ മനോജ് തങ്കപ്പന്‍, യുവ കര്‍ഷകന്‍ ഇളംദേശം ചാമക്കാലായില്‍ ദീപക് ജോസ്, ക്ഷീരകര്‍ഷക ക്ഷേമനിധി കര്‍ഷകന്‍ നെടുങ്കണ്ടം താന്നിവീട്ടില്‍ ടി എസ് എവിമോന്‍, കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീരസംഘമായ ചെല്ലാര്‍കോവില്‍ ആപ്‌കോസ് എന്നിവരെ ആദരിക്കും.
What's Your Reaction?

