പൊതുജന സഹകരണം തേടി നെടുംകണ്ടം രാജീവ് ഗാന്ധി കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി

പൊതുജന സഹകരണം തേടി നെടുംകണ്ടം രാജീവ് ഗാന്ധി കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി

Jun 24, 2025 - 17:40
 0
പൊതുജന സഹകരണം തേടി നെടുംകണ്ടം  രാജീവ് ഗാന്ധി കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി
This is the title of the web page
ഇടുക്കി:  നെടുംകണ്ടം താലൂക്ക് ആശുപത്രിയില്‍ സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന രാജീവ് ഗാന്ധി കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി പൊതുജനങ്ങളുടെ സഹകരണം തേടുന്നു. 13 വര്‍ഷമായി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്ന സൊസൈറ്റി രോഗികളുടെ എണ്ണം വര്‍ധിക്കുകയും ചെലവ് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ തീരുമാനിച്ചത്. വീടുകളില്‍ നിന്ന് ചിരട്ട, ആക്രി, വാഴകുല, തേങ്ങ എന്നിവ ശേഖരിച്ച് തുക കണ്ടെത്താനാണ് തീരുമാനം. പരമാവധി ആളുകള്‍ പദ്ധതിയില്‍ പങ്കാളികളാകണമെന്ന് പ്രസിഡന്റ് കെ ആര്‍ രാമചന്ദ്രന്‍, സെക്രട്ടറി പി കെ ഷാജി, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
 
ബന്ധപ്പെടുക:
 
9947511996
9447349930

What's Your Reaction?

like

dislike

love

funny

angry

sad

wow