പീരുമേട് ഉപജില്ലാ സ്‌കൂള്‍ കായികമേള കുമളിയില്‍ തുടങ്ങി
പീരുമേട് ഉപജില്ലാ സ്‌കൂള്‍ കായികമേള കുമളിയില്‍ തുടങ്ങി
ഇടുക്കി: പീരുമേട് ഉപജില്ലാ സ്‌കൂള്‍ കായികമേള കുമളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളായി നടക്കുന്ന മേളയില്‍ 65ലേറെ സ്‌കൂളുകളില്‍ നിന്നായി 1500-ലേറെ കായികതാരങ്ങള്‍ പങ്കെടുക്കു. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആന്‍സി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. പീരുമേട് എഇഒ സിന്ധു പി ഡി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയപ്രദീപ്, പിടിഎ പ്രസിഡന്റ് റെയ്‌മോന്‍ ലോബോ എന്നിവര്‍ സംസാരിച്ചു. മേളയില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഭക്ഷണം നല്‍കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
What's Your Reaction?