നിര്‍മാണ സാധനങ്ങള്‍ക്ക് വില ഉയരുന്നു: ജില്ലയിലെ നിര്‍മാണ മേഖല പ്രതിസന്ധിയില്‍ 

നിര്‍മാണ സാധനങ്ങള്‍ക്ക് വില ഉയരുന്നു: ജില്ലയിലെ നിര്‍മാണ മേഖല പ്രതിസന്ധിയില്‍ 

Oct 8, 2026 - 16:26
 0
നിര്‍മാണ സാധനങ്ങള്‍ക്ക് വില ഉയരുന്നു: ജില്ലയിലെ നിര്‍മാണ മേഖല പ്രതിസന്ധിയില്‍ 
This is the title of the web page

ഇടുക്കി: നിര്‍മാണ സാമാഗ്രികളുടെ ദിനംപ്രതിയുണ്ടാകുന്ന വിലക്കയറ്റം ജില്ലയിലെ നിര്‍മാണ മേഖലയ്ക്ക് പ്രതിസന്ധിയാകുന്നു. കല്ല്, മണല്‍, സിമന്റ്, കമ്പി, ഇലക്ട്രിക്കല്‍, പ്ലംബിങ് സാമഗ്രികള്‍ക്ക് വില ഉയര്‍ന്നതോടെ പറഞ്ഞുറപ്പിച്ച തുകയ്ക്ക് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്കും സാധിക്കുന്നില്ല. ജില്ലയില്‍ മണല്‍ അടക്കമുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുള്ളതിനാല്‍ മറ്റു ജില്ലകളില്‍നിന്ന് ഭീമമായ തുക മുടക്കിയാണ് സാധനങ്ങള്‍ എത്തിക്കുന്നത്. വില കുതിച്ചുയരുന്നതിനാല്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മാണവും പാതിവഴിയിലാണ്. നിലവിലെ വിലയനുസരിച്ച് വീടുപണി പൂര്‍ത്തീകരിച്ചുനല്‍കാമെന്ന് കോണ്‍ട്രാക്ടര്‍മാര്‍ പറയുമ്പോഴും ദിവസം തോറും വില വര്‍ധിക്കുന്നത് മൂലം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ല. ഇത്തരത്തില്‍ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ മുടങ്ങിക്കിടക്കുന്നത്. സര്‍ക്കാര്‍ ഇടപെട്ട് നിര്‍മാണ മേഖലയിലെ വിലക്കയറ്റം നിയന്ത്രിക്കണമെന്നാണ് ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow