മൂന്നാര്‍ സൈലന്റ് വാലിയില്‍ വീണ്ടും കാട്ടുനായകള്‍
മൂന്നാര്‍ സൈലന്റ് വാലിയില്‍ വീണ്ടും കാട്ടുനായകള്‍

ഇടുക്കി: കാട്ടാനയും കടുവയും പുലിയും തുടങ്ങി പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ മൂന്നാറില്‍ വിഹരിക്കുന്ന മൃഗങ്ങള്‍ ധാരാളമുണ്ട്. അത്തരത്തില്‍ പശ്ചിമഘട്ട മലനിരകളിലെ ജന്തുവൈവിധ്യത്തെ സമ്പന്നമാക്കുന്നതാണ് കാട്ടുനായകള്‍. സൈലന്റ് വാലിയിലിറങ്ങിയ കാട്ടുനായ്ക്കളുടെ വീഡിയോ ആര്‍ആര്‍ടി ഡെപ്യൂട്ടി റെയിഞ്ചര്‍ ജയന്‍ ജലധരന്‍ ക്യാമറയില്‍ പകര്‍ത്തി.
ചെന്നായ്ക്കളോട് സാമ്യമുള്ള ഇവ കൂട്ടമായിട്ട് മാത്രമെ സഞ്ചരിക്കാറൊള്ളു. മൂന്നാര്‍ മേഖലയില്‍ മനുഷ്യര്‍ക്കുനേരെ ഇവറ്റകളുടെ ആക്രമണം ഉണ്ടായിട്ടില്ലെങ്കിലും നാളുകള്‍ക്ക് മുമ്പ് വട്ടവട മേഖലയില്‍ കാട്ടുനായ്ക്കള്‍ മൃഗങ്ങളെ ആക്രമിച്ച് കര്‍ഷകര്‍ക്ക് വലിയ നഷ്ടം വരുത്തിയിരുന്നു.രണ്ട് ദിവസങ്ങളിലായി അന്നുണ്ടായ ആക്രമണത്തില്‍ അമ്പതിലധികം ആടുകള്‍ ചത്തു. വളരെ വേഗത്തില്‍ ഇരകളെ കൊന്ന് വേട്ടയാടുന്നതാണ് ഇവയുടെ രീതി. മൂന്നാറിലെ ജനവാസ മേഖലകള്‍ക്കരികിലേക്ക് കാട്ടുനായ്ക്കളുടെ സാന്നിധ്യമുണ്ടായാല്‍ അത് മൃഗങ്ങളെ വളര്‍ത്തുന്ന തൊഴിലാളികള്‍ക്ക് വെല്ലുവിളിയാകും.
What's Your Reaction?






