മൂന്നാറിൽ കാൽവഴുതി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു
മൂന്നാറിൽ കാൽവഴുതി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു
ഇടുക്കി: മൂന്നാര്‍ തല്ലതണ്ണിയില്‍ ബൈക്ക് മാറ്റിവയ്ക്കുന്നതിനിടെ 20 അടി താഴ്ചയിലേക്ക് കാല്‍വഴുതിവീണ് യുവാവ് മരിച്ചു. മൂന്നാര്‍ സ്വദേശി ഒപിജി ആന്റണിയുടെ മകന്‍ ആന്റണിയാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് അപകടം. വീടിന് സമീപത്ത് നിര്‍ത്തിയിരുന്ന ബൈക്ക് മാറ്റിവയ്ക്കുന്നതിനിടെ താഴേയ്ക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറി യില്‍.
What's Your Reaction?