ചക്കുപള്ളം ശ്രീ ഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷിച്ചു
ചക്കുപള്ളം ശ്രീ ഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷിച്ചു
ഇടുക്കി: ചക്കുപള്ളം ശ്രീ ഭദ്രകാളി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മേല്‍ശാന്തി മഹേഷ് ശാന്തി തൊടുപുഴയുടെ നേതൃത്വത്തില്‍ തൃക്കാര്‍ത്തിക ആഘോഷവും വിശേഷാല്‍ ദീപാരാധനയും മധുര വിതരണവും നടത്തി. തൃക്കാര്‍ത്തിക വിളക്കിനോട് അനുബന്ധിച്ചു നടന്ന വിശേഷാല്‍ ദീപാരാധനയില്‍ പങ്കെടുക്കുന്നതിന് നിരവധി ഭക്തര്‍ എത്തി. പരിപാടികള്‍ക്ക് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പ്രകാശ് ചെട്ടിയാര്‍ അംബിയില്‍, സെക്രട്ടറി നന്ദനന്‍ കുന്നത്ത്, മറ്റു ഭാരവാഹികളായ ശശിധരന്‍ നായര്‍ വരിക്കയില്‍, രാജേഷ് താമരശ്ശേരില്‍, രഘുനാഥന്‍ ചേലക്കാട്ട്, അനില്‍ പൊടിപ്പാറയില്‍, ഹരി പേരൂര്‍, ദീപാ പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?