പോക്‌സോ കേസില്‍ പാസ്റ്റര്‍ക്ക് 12 വര്‍ഷം തടവും പിഴയും
പോക്‌സോ കേസില്‍ പാസ്റ്റര്‍ക്ക് 12 വര്‍ഷം തടവും പിഴയും

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പാസ്റ്റർക്ക് 12 വർഷം കഠിനതടവും 61,000 രൂപ പിഴയും. വാഴൂർ നെടുമാവ് പറയ്ക്കൽ പി ടി പ്രദീപിനെ(39) ശിക്ഷിച്ച് കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് വി മഞ്ജു ഉത്തരവായി. 2023ലാണ് കേസിനാസ്പദമായ സംഭവം. ചക്കുപള്ളം ആറാംമൈലിൽ ഇയാൾ താമസിച്ചിരുന്ന സ്ഥലത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും 40,000 രൂപ പിഴയും ഐപിസി വകുപ്പുകൾപ്രകാരം ഏഴുവർഷം വർഷം കഠിന തടവും 21,000 രൂപ പിഴയുമാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.
What's Your Reaction?






