എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് സൊസൈറ്റി രാജാക്കാട് ശാഖ പ്രവര്‍ത്തനം ആരംഭിച്ചു
എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് സൊസൈറ്റി രാജാക്കാട് ശാഖ പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: കട്ടപ്പന എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രാജാക്കാട് ശാഖ പ്രവര്‍ത്തനമാരംഭിച്ചു. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. 2019 മുതല്‍ രാജാക്കാട് പ്രവര്‍ത്തിച്ചുവന്നിരുന്ന എക്സ്റ്റന്‍ഷന്‍ കൗണ്ടറാണ് ബ്രാഞ്ചായി ഉയര്‍ത്തിയത്. ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി താലൂക്കുകളിലായി കഴിഞ്ഞ 56 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന സഹകരണ സ്ഥാപനമാണ് കട്ടപ്പന എയ്ഡഡ് സ്‌കൂള്‍ ടിച്ചേഴ്‌സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി. സഹരണ സംഘത്തിലെ രാജാക്കാട് മേഖല കേന്ദ്രികരിച്ചുള്ള അധ്യാപകരുടെ സൗകര്യാര്‍ഥമാണ് പുതിയ ശാഖ ആരംഭിച്ചത്. സൊസൈറ്റി പ്രസിഡന്റ് എം വി ജോര്‍ജുകുട്ടി നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ കെ പി സുബീഷ്, ഇടുക്കി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ സി ആര്‍ വിത്സണ്‍, മുന്‍ പ്രസിഡന്റ് വി ഡി അബ്രഹാം, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് മുരളീധരന്‍ നായര്‍, സൊസൈറ്റി വൈസ് പ്രസിഡന്റ് ഷേര്‍ളി കെ പോള്‍, സെക്രട്ടറി എബ്രഹാം ഡൊമനിക് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






