സഹ്യാദ്രിനാഥ ശ്രീനാരായണ കണ്‍വന്‍ഷന്‍ സമാപിച്ചു
സഹ്യാദ്രിനാഥ ശ്രീനാരായണ കണ്‍വന്‍ഷന്‍ സമാപിച്ചു

ഇടുക്കി: എസ്എന്‍ഡിപി യോഗം നെടുങ്കണ്ടം യൂണിയന്റെ നേതൃത്വത്തില്‍ നടന്നുവന്ന ഒന്നാമത് സഹ്യാദ്രിനാഥ ശ്രീനാരായണ കണ്‍വന്‍ഷന്‍ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളന്തതില്‍ പ്രഭാഷണങ്ങള്‍, പഠനക്ലാസുകള്‍, ജീവകാരുണ്യ നിധി സമാഹരണം എന്നിവ നടന്നു. സമാപന ദിവസം നടന്ന സര്‍വമത സമ്മേളനം എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി, സര്‍വമത പണ്ഡിതന്‍ സി എച്ച് മുസ്തഫാ മൗലവി, തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ സ്വാമിനി നിത്യചിന്മയി, എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പി ടി മന്മധന്‍, സ്വാമി ശിവ സ്വരൂപാനന്ദ, ഇന്റര്‍നാഷണല്‍ മൈന്‍ഡ് ട്രെയിനര്‍ ഫിലിപ്പ് മമ്പാട്, ഗുരുധര്‍ണ പ്രചാരകന്‍ ബിജു പുളിക്കലേടത്ത് എന്നിവര്‍ ക്ലാസ് നയിച്ചു. സര്‍വമത സമ്മേളനത്തില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, നെടുങ്കണ്ടം ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അമീന്‍ അല്‍ ഹസനി, ആലുവ അദ്വൈദാശ്രമത്തിലെ സ്വാമി പ്രബോധ തീര്‍ഥ തുടങ്ങിയവര്‍ സന്ദേശം നല്‍കി. മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി, എം എം മണി എംഎല്‍എ, അജീഷ് മുതുകുന്നേല്‍, യൂണിയന്‍ സെക്രട്ടറി സുധാകരന്‍ ആടിപ്ലാക്കല്‍, ബോര്‍ഡ് മെമ്പര്‍ കെ എന്‍ തങ്കപ്പന്‍, കൗണ്‍സില്‍ അംഗങ്ങളായ എന്‍ ജയന്‍, സുരേഷ് ചിന്നാര്‍, സി എം ബാബു, മധു കമലാലയം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






